ബിജെപി പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം; ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം: കെഎം മാണി

ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം - ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം - ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ ആര് വിളിച്ചാലും വേദി പങ്കിടും
ബിജെപി പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം; ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം: കെഎം മാണി

കൊച്ചി: ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി കെഎം മാണിയെത്തി. ഇതാദ്യമായാണ് ബിജെപിയുടെ ഒരുപരിപാടിയില്‍ കെഎം മാണി പങ്കെടുത്തത്. 

പരിപാടിയില്‍ പങ്കെടുത്തതിനെ പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാണിയുടെ മറുപടി ഇങ്ങനെ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം. ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ ആര് വിളിച്ചാലും വേദി പങ്കിടുമെന്നും കെഎം മാണി പറഞ്ഞു.

അതേസമയം മാണിയെ ആരും വിളിച്ചതല്ലെന്നും മാണി തന്നെ വിളിപ്പിച്ചതായിരിക്കുമെന്നുമായിരുന്നു പിസിജോര്‍ജ്ജിന്റെ പ്രതികരണം. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലെ കൊതുക് മാണിയായിരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

മാര്‍ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നതിനായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ചാ പരിപാടി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്‌ പരിപാടി ഉദ്ഘാടനം ചെയ്തത്. എഎന്‍ രാധാകൃഷ്ണ്‍ ഉള്‍പ്പടെ നിരവധി ബിജെപി സംസ്ഥാന ജില്ലാതല നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com