മെട്രോയില്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നെന്ന് കെഎംആര്‍എലിന്റെ പരാതി; ജോലിയുടെ ഭാഗമെന്ന് പൊലീസ്

മെട്രോയുടെ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരണ് ട്രെയിനില്‍ മെട്രോയില്‍ കയറുന്നത് എന്നാണ് എതിര്‍വാദം
മെട്രോയില്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നെന്ന് കെഎംആര്‍എലിന്റെ പരാതി; ജോലിയുടെ ഭാഗമെന്ന് പൊലീസ്

കൊച്ചി: കൊച്ചി മെട്രോയില്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി പരാതി. കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എറാണുകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും റൂറല്‍ എസ്പിക്കും നല്‍കിയിട്ടുണ്ട്. ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്ര എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മെട്രോയുടെ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരണ് ട്രെയിനില്‍ മെട്രോയില്‍ കയറുന്നത് എന്നാണ് എതിര്‍വാദം. 

കേന്ദ്രസേനയായ സിഐഎസ്എഫ് മാതൃകയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നുള്ളവരെയാണ് മെട്രോ സ്‌റ്റേഷനുകളുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളിലെ ബാഗേജ് പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയവയുടെ നിയന്ത്രണം ഇവര്‍ക്കാണ്. 128 പേരടങ്ങുന്ന എസ്‌ഐഎസ്എഫ് സംഘമാണ് നിലവില്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിക്കുള്ളത്. ഇവരുടെ മേല്‍നോട്ടച്ചുമതലയുള്ള ഓഫീസര്‍ തസ്തികകളിലുള്ളവര്‍ക്ക് വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്ര ചെയ്യണമങ്കും വേറെ വാഹനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ മെട്രോയില്‍ കയറുന്നത് എന്നണ് പൊലീസ് വിശദീകരണം. . ജോലിക്കിടയില്‍ യാത്ര വേണ്ടിവരുന്ന എസ്‌ഐഎസ്എഫുകാര്‍ക്കായി പ്രത്യേക പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇപ്പോള്‍ പൊലീസിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com