പുതുവൈപ്പിലെ പോലീസ് നടപടി; യതീഷ് ചന്ദ്ര ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th June 2017 01:48 PM |
Last Updated: 27th June 2017 02:29 PM | A+A A- |

കൊച്ചി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഡിസിപി യതീഷ് ചന്ദ്രയോട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം. ജൂലൈ 17ന് ഹാജരാകണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹാജാരാകാനുള്ള സമയം നീട്ടണമെന്ന് യതീഷ് ചന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് യതീഷ് ചന്ദ്ര വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമരക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടായിരുന്നു ഡിജിപി സെന്‍കുമാര്‍ സ്വീകരിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല.