മാലിന്യമുക്തമാക്കാനുള്ള ജനകീയ യജ്ഞം മുന്നോട്ടെന്ന് മുഖ്യമന്ത്രി
Published: 27th June 2017 09:53 PM |
Last Updated: 27th June 2017 09:58 PM | A+A A- |
തിരുവനന്തപുരം: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞത്തിന് തുടക്കമായി. നാടിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള ജനകീയ യജ്ഞമാണിത്. കോരിച്ചൊരിയുന്ന മഴയത്തും സൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പതിനായിരക്കണക്കിനു പേരാണ് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഒന്നാം ദിവസം പങ്കാളികളായത്. മന്ത്രിമാര്‍, എംപിമാര്‍, എം എല്‍ എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ സാമൂഹ്യരാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഇന്ന് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.
ആളുകള്‍ വിവിധ ജില്ലകളില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും അയച്ചു തരുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ ഈ ശുചീകരണപ്രവര്‍ത്ത നത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വേണ്ടത്ര വാര്‍ത്തകള്‍ വന്നിട്ടില്ല.
ഇന്ന് ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്തെങ്കിലും അസൌകര്യമുണ്ടായിട്ടുണ്ടെങ്കില്‍ നാളെയും മറ്റന്നാളുമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നു അവരോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു.നാടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം മൂന്നു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല.
ശുചിത്വത്തിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി ഒരു പുതിയ സംസ്‌കാരത്തിന് നമുക്ക് വഴിയൊരുക്കാം.