ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: അയ്യപ്പദാസ് കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 28th June 2017 12:24 PM |
Last Updated: 28th June 2017 12:24 PM | A+A A- |

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ഉപദേശം നല്‍കിയയാളെന്ന് ആരോപണമുള്ള അയ്യപ്പദാസിനെ പോലീസ് അറസ്റ്റുചെയ്തു. ക്രൈംബ്രാഞ്ചാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് സ്വാമിയുടെ സഹായിയും പെണ്‍കുട്ടിയുടെ കാമുകനുമായ അയ്യപ്പദാസാണ് എന്ന് പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഫേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇത് ഇന്നലെയാണ് പിന്‍വലിച്ചത്. പോലീസ് സംരക്ഷണത്തിലാണെന്ന് പോലീസ് സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണ് ഫേബിയസ് കോര്‍പ്പസ് പിന്‍വലിച്ചത്.
പല മലക്കംമറിച്ചിലുകളും നടന്നതും വിവാദങ്ങളുണ്ടായതുമായ സംഭവമായിരുന്നു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതുമായി ബന്ധപ്പെട്ടത് നടന്നത്. ആദ്യം പെണ്‍കുട്ടിതന്നെയാണ് പോലീസിലെത്തി താനാണ് കൃത്യം ചെയ്തതെന്നും സ്വാമിയുടെ നിരന്തര പീഢനത്തെത്തുടര്‍ന്നാണെന്നും മൊഴി നല്‍കിയത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയുടെ വീടുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതായും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കേസില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നതായും വാര്‍ത്തകള്‍ വന്നു.
പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്തിലും ഫോണ്‍സംഭാഷണത്തിലുമാണ് അയ്യപ്പദാസിനെക്കുറിച്ച് പറയുന്നത്. അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പിന്നീട് അയ്യപ്പദാസിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് അബദ്ധത്തില്‍ താന്‍തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്.