തൃശൂര്‍: നഗരത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത പശുക്കളുടെ യുദ്ധം കാഴ്ചക്കാരെ ഭയപ്പെടുത്തി. ഒരു മണിക്കൂറോളമാണ് തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ രണ്ട് പശുക്കള്‍ ഏറ്റുമുട്ടിയത്. റോഡിനു നടുവില്‍ വെച്ചുണ്ടായ ഇവറ്റകളുടെ യുദ്ധം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ആളുകള്‍ വടിയെടുത്ത് പശുക്കളെ ആട്ടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവം Ants Safari എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഇതിനകം ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ