സിനിമാ സംഘടനകള്‍ക്ക് പേരിനുപോലും അഞ്ച് പൈസയുടെ ജനാധിപത്യമില്ല: ആഷിഖ് അബു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2017 01:35 PM |
Last Updated: 30th June 2017 04:52 PM | A+A A- |

നടിയെ ആക്രമിച്ച സംഭവത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്ത താര സംഘടന അമ്മയ്‌ക്കെതിരെ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എംഎംഎലെയായ നടന്‍ മുകേഷ് അടക്കം പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ രോക്ഷാകുലമായാണ് പ്രതികരിച്ചത്. രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു പിന്നാലെ അമ്മ സംഘടനയുടെ നിലപാടുകളെ ചോദ്യം ചെയ്ത് സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍ ആഷിഖ് അബു സിനിമ സംഘടനകളെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. അഞ്ചു പൈസയുടെ ജനാധിപത്യം പേരിനുപോലും സിനിമാ സംഘടനകള്‍ക്കില്ലയെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്.
ആഷിഖ് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !