38 ബാറുകളും 2112 കള്ളുഷാപ്പുകളും തുറക്കും

പുതിയ മദ്യനയം അനുസരിച്ച് ബാര്‍ ലൈസന്‍സ് ലഭിക്കാനായി 61 ബാറുകള്‍ അപേക്ഷ നല്‍കിയെങ്കിലും 38 പേരുടെ അപേക്ഷ എക്‌സൈസ് അംഗീകരിച്ചു
38 ബാറുകളും 2112 കള്ളുഷാപ്പുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. പുതിയ മദ്യനയം അനുസരിച്ച് ബാര്‍ ലൈസന്‍സ് ലഭിക്കാനായി 61 ബാറുകള്‍ അപേക്ഷ നല്‍കിയെങ്കിലും 38 പേരുടെ അപേക്ഷ എക്‌സൈസ്് അംഗീകരിച്ചു. 

കാസര്‍കോട്,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളൊഴിച്ച് ബാക്കി 11 ജില്ലകളിലുമാണ് ബാറുടമകള്‍ക്ക് ലൈസന്‍സ് ലഭിച്ചത്. കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത് തിരുവനന്തപുരത്തും എറണാകുളത്തുമാണ്. വയനാട്ടിലും കൊല്ലത്തും ലൈസന്‍സിന് അപേക്ഷിച്ച രണ്ട് പേര്‍ക്കും എക്‌സൈസ് വകുപ്പ് ലൈസന്‍സ് അനുവദിച്ചു

നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ 416 കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രകാരം യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരി നയം കാരണം ബാര്‍പദവി നഷ്ടപ്പെട്ട ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുടമകള്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സിനായി അപേക്ഷിക്കാന്‍ കഴിയുക. 

സുപ്രീംകോടതി വിധി, എക്‌സൈസ് നിയമം പാലിക്കുന്നവരെയായിരിക്കും ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുക. 28 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. ഹോട്ടലുകളുടെ നക്ഷത്രപദവിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ പല ബാറുകളും ലൈസന്‍സ് ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും.

ബാര്‍ ലൈസന്‍സിനായി എക്‌സൈസിനു ലഭിച്ച അപേക്ഷകള്‍ 61
അംഗീകരിച്ചത് 38
പെന്‍ഡിങ് 23
അപേക്ഷിച്ചവരുടെ എണ്ണം ജില്ല കാത്തിരിക്കുന്നവരുട കണക്ക് എന്ന ക്രമത്തില്‍ 

12 എറണാകുളം 4
1 ആലപ്പുഴ 1
8 കണ്ണൂര്‍ 1
2 കൊല്ലം
6 കോട്ടയം 2
3 കോഴിക്കോട് 3
4 മലപ്പുറം 4
4 പാലക്കാട് 2
12 തിരുവനന്തപുരം 4
7 തൃശൂര്‍ 2
2 വയനാട് 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com