സോഷ്യല്‍ മീഡയ ചെയ്ത തെറ്റിന് പ്രായശ്ചിത്തമാകില്ലെങ്കിലും കൊച്ചി മെട്രോ അതു ചെയ്തു; ചിരിച്ചു കൊണ്ട് എല്‍ദോ

മുന്‍വിധികളുടെ പേരില്‍ പഴിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ് സ്‌നേഹോപഹാരം നല്‍കുന്നു.
മുന്‍വിധികളുടെ പേരില്‍ പഴിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ് സ്‌നേഹോപഹാരം നല്‍കുന്നു.

കൊച്ചി: 'കൊച്ചി മെട്രോയിലെ ആദ്യ പാമ്പ്' എന്ന തലക്കെട്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആരും മറന്നിട്ടുണ്ടാകില്ല. സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത അങ്കമാല സ്വദേശി എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങളുടെ തലക്കെട്ടായിരുന്നു ഇത്. 

'കൊച്ചി മെട്രോയിലെ ആദ്യ പാമ്പ്' എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട എല്‍ദേയുടെ ചിത്രം
'കൊച്ചി മെട്രോയിലെ ആദ്യ പാമ്പ്' എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട എല്‍ദേയുടെ ചിത്രം

എല്‍ദോയുടെ ഫോട്ടോയെടുത്തു 'സാമൂഹിക ഉത്തരവാദിത്വം' നിറവേറ്റിയവര്‍  മനുഷ്യാവകാശങ്ങളാണ് ലംഘിക്കുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട വിഷമത്തിലാണ് എല്‍ദോ കിടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞെപ്പോഴേക്കും സോഷ്യല്‍ മീഡിയ അയാളെ പാമ്പാക്കി മാറ്റിയിരുന്നു.

എന്തായാലും, സമൂഹ്യ മാധ്യമം ചെയ്ത തെറ്റിനു പ്രതിവിധിയാകില്ലെങ്കിലും കൊച്ചി മെട്രോ തന്നെ എല്‍ദോയ്ക്ക് സ്‌നോഹസമ്മാനം നല്‍കിയിരക്കുകയാണ്. ഒരാളുടെ യഥാര്‍ഥ അവസ്ഥ അറിയാതെ, ശാരീരികമാനസിക അവസ്ഥകള്‍ പോലും അറിയാതെ മുന്‍വിധികളുടെ പേരില്‍ പഴിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ് സ്‌നേഹോപഹാരം നല്‍കിയെന്ന് കെഎംആര്‍എല്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. മെട്രോയില്‍ യാത്ര ചെയ്യാനുള്ള 2000 രൂപയുടെ സൗജന്യ പാസാണ് സ്‌നേഹോപഹാരമായി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com