അന്വേഷണത്തില്‍ പുരോഗതി; പ്രതികള്‍ നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

അന്വേഷണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ സ്ഥാപിച്ചതും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചതില്‍നിന്നാണ് നടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്
അന്വേഷണത്തില്‍ പുരോഗതി; പ്രതികള്‍ നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി സുനിയും സംഘവും നടിയുടെ വാഹനത്തെ പിന്തുടരുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായക തെളിവായി ഉപയോഗിക്കാവുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്. 

അന്വേഷണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ സ്ഥാപിച്ചതും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചതില്‍നിന്നാണ് പ്രതികള്‍ നടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ദേശീയപാതയോരത്തുള്ള കടയില്‍നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത് എന്നാണ് സൂചന. 

അക്രമികള്‍ നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്.പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫഌറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com