ആര്‍എസ്എസ് നേതാവിനെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

മൂന്ന് പതിറ്റാണ്ടിലേറെക്കാലം വംഗനാടിന്റെ മുഖ്യമന്ത്രിയായ ജ്യോതി ബസുവിനെതിരെയോ, ത്രിപുര മുഖ്യമന്ത്രി മണിക്‌സര്‍ക്കാരിനെതിരെയോ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും ഒരു കാലത്തും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടില്ല
ആര്‍എസ്എസ് നേതാവിനെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറക്കാന്‍ ആഹ്വാനം ചെയ്ത ആര്‍എസ്എസ് പ്രമുഖ് ചന്ദ്രാവത്തിനെ ന്യായീകരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.  മൂന്ന് പതിറ്റാണ്ടിലേറെക്കാലം വംഗനാടിന്റെ മുഖ്യമന്ത്രിയായ ജ്യോതി ബസുവിനെതിരെയോ, ത്രിപുര മുഖ്യമന്ത്രി മണിക്‌സര്‍ക്കാരിനെതിരെയോ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും ഒരു കാലത്തും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നത് ഓര്‍ക്കണം. ആര്‍എസ്എസ് നേതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുപോലെ സംസാരിക്കാനുള്ള അവസരം പിണറായി ഉണ്ടാക്കികൊടുക്കകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭാസുരേന്ദ്രന്‍ സമകാലിക മലയാളത്തിനോട് പറഞ്ഞു.
മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് എട്ട് മാസത്തിനിടയില്‍ 18 ബിജെപി പ്രവര്‍ത്തകരാണ് കൊലക്കത്തിക്ക് ഇരയായത്. ആഭ്യന്തരവകുപ്പിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നെന്നും ഇതിനെതിരെ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതിരോധവും ഉണ്ടായിട്ടില്ലെന്നതും ഓര്‍ക്കേണ്ടതാണ്. മംഗലാപുരത്തെത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം എന്തുമാത്രം ധിക്കാരപരമായിരുന്നു. ഒരിക്കലും ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സംസാരം അരുത്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ഒരു കുട്ടിക്കും അച്ചനെയും അമ്മയെയും നഷ്ടമാകില്ലെന്ന പ്രഖ്യാപനമാണ് പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com