നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍സുനി സുഹൃത്തുക്കളെ കാണിച്ചു

സുനില്‍കുമാര്‍ ഒളിവില്‍ പോയ അമ്പലപ്പുഴയില്‍ സുഹൃത്ത് മനുവിനെയും മറ്റൊരാളെയും മൊബൈലില്‍ ദൃശ്യങ്ങള്‍ കാണിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍സുനി സുഹൃത്തുക്കളെ കാണിച്ചു

കൊച്ചി: നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍കുമാര്‍ സുഹൃത്തുക്കളെ കാണിച്ചതായി പോലീസിന് സൂചന. സുനില്‍കുമാര്‍ ഒളിവില്‍ പോയ അമ്പലപ്പുഴയില്‍ സുഹൃത്ത് മനുവിനെയും മറ്റൊരാളെയും മൊബൈലില്‍ ദൃശ്യങ്ങള്‍ കാണിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെയും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ കണ്ട മനുവിന്റെയും മറ്റൊരാളുടെയും മൊഴി നിര്‍ണ്ണായകമാണ്. ഇവരുടെ രഹസ്യമൊഴി എടുക്കുന്നതിന് കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ആദ്യം ഗോള്‍ഡ് സൂക്കിനടുത്ത സെന്റ് തെരേസാസ് റോഡിലെ കാനയില്‍ ഇട്ടു എന്നായിരുന്നു സുനില്‍കുമാര്‍ ആദ്യം പോലീസിന് മൊഴി നല്‍കിയത്. ഇവിടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കായലില്‍ ഒഴുക്കിയെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി. ഇതിനെത്തുടര്‍ന്ന് ഗോശ്രീപാലത്തിനുസമീപത്ത് പോലീസും നാവികസേനയടക്കം മൊബൈല്‍ ഫോണിനായി തിരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.
കോയമ്പത്തൂര്‍, അമ്പലപ്പുഴ, തമ്മനം എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയതില്‍നിന്നും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും കണ്ടെത്തിയിരുന്നുവെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. മാത്രമല്ല കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ നിര്‍ണ്ണായക തെളിവാണെന്നിരിക്കെ അത് ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് പോലീസ് തുടരുന്നത്. ഇത് ലഭിക്കാത്തതാണ് പോലീസിനെ ഏറ്റവും കുഴയ്ക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com