റോഡ് അപകടങ്ങള്‍ ക്രമാതീതമായി കൂടുന്നെന്ന് ഇക്കണോമിക് സര്‍വേ

റോഡ് അപകടങ്ങള്‍ ക്രമാതീതമായി കൂടുന്നെന്ന് ഇക്കണോമിക് സര്‍വേ

വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയേക്കാള്‍ കൂടുതല്‍ അപകടങ്ങളാണ് കേരളത്തില്‍


കേരളത്തില്‍ റോഡ് അപകടങ്ങള്‍ ക്രമാതീതമായി കൂടുന്നുവെന്ന് ഇക്കണോമിക് സര്‍വ്വേ. 1980-81 ല്‍ 7064 റോഡ് അപകടങ്ങള്‍ മാത്രമാണ് ഉണ്ടായതെങ്കില്‍ 2015-16ല്‍ 39,137 അപകടങ്ങള്‍ കേരളത്തില്‍ ഉണ്ടായി. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പോലും ഇത്രയും റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നില്ല. 

2015-16 വര്‍ഷത്തില്‍ പ്രതിദിനം 107 റോഡ് അപകടങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. കെ.എസ്.ആര്‍,ടി.സി മുഖേന സംസ്ഥാനത്ത് 1330 അപകടം ഉണ്ടായി (ദിനംപ്രതി ശരാശരി 4). സ്വകാര്യ ബസുകള്‍ മുഖേന 3303 (പ്രതിദിനം 9) അപകടവും ഉണ്ടായി. 

2015-ല്‍ 58.29 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ 2016-ല്‍ 64.72 ആയി വര്‍ദ്ധിച്ചു. 11 ശതമാനമാണു കൂടിയത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 2015-ല്‍ 29,963 ആയിരുന്നെങ്കില്‍ (ദിവസവും 82 വീതം) 2016-ല്‍ 31595 ആയി കൂടി.- ദിവസം 87 വീതം. റോഡ് അപകടങ്ങളില്‍ 52 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. 

ഒരു ലക്ഷം വാഹനങ്ങള്‍ക്ക് 385 എണ്ണം വീതം അപകടം റജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com