പാലക്കാട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു

ആര്‍എസ്എസ്-സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റിരിക്കുന്നത്‌
പാലക്കാട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു

പാലക്കാട്: ആര്‍എസ്എസ്-സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്‌ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു. പാലക്കാട്ടെ എലുപ്പുള്ളി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ്‌  ആക്രമണം നടന്നത്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നാദാപുരത്തെ ആര്‍എസ്എസ് ഓഫീസിനു നേരെ ബോംബേറും, സിപിഎം ഓഫിസ് തീവെച്ച സംഭവം ഉണ്ടായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുന്നത്. വിഷ്ണുമംഗലത്തെ സിപിഎം ഓഫീസാണ് ആക്രമികള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. 

പിണറായി വിജയനെ വധിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കേരളത്തില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com