മുഖ്യമന്ത്രിയുടെ തലയെടുക്കാന്‍ വരുന്നവര്‍ക്ക് സ്വരാജിന്റെ മുന്നറിയിപ്പ്

പിണറായി വിജയന്റെ തലയറുക്കാനുള്ള ആര്‍എസ്എസ് ആഹ്വാനത്തിന് മറുപടിയുമായി എം.സ്വരാജ് എംഎല്‍എ
മുഖ്യമന്ത്രിയുടെ തലയെടുക്കാന്‍ വരുന്നവര്‍ക്ക് സ്വരാജിന്റെ മുന്നറിയിപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനത്തിനെതിരെ എം.സ്വരാജ് എംഎല്‍എ. തലയെടുക്കാന്‍ വാളുമായിറങ്ങുന്നുന്നവര്‍, നിങ്ങളുടെ വിഷപ്പല്ല് പറിച്ചെടുക്കാന്‍ കരുത്തുള്ള കാത്തിരിക്കുന്നുവെന്ന് ഓര്‍ക്കണമെന്ന് സ്വരാജ്‌ മുന്നറിയിപ്പ് നല്‍കുന്നു. 

ഫേസ്ബുക്കിലാണ് തലയറുക്കാന്‍ വരുന്നവര്‍ക്കുള്ള സ്വരാജിന്റെ മുന്നറിയിപ്പ്. തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല, ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാകുന്നത്. ഞങ്ങളൊരുപാടു പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുമ്പോഴല്ല, ഒരാളെ പോലും കൊന്നിട്ടില്ലെന്ന് പറയുമ്പോഴാണ് ഒരു നേതാവിന് അഭിമാനം തോന്നേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനും ആര്‍എസ്എസിനും മറുപടിയായി സ്വരാജ് കുറിക്കുന്നു. 

മരിച്ചു വീഴുമ്പോള്‍ തീര്‍ന്നു പോകുന്നവരല്ല ഞങ്ങള്‍. ഭീരുവിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയം തോന്നാന്‍ ഞങ്ങളാരും ശാഖയില്‍ വളര്‍ന്നവരുമല്ലെന്ന് സ്വരാജ് പറയുന്നു .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com