സ്ത്രീ സുരക്ഷയ്ക്ക് 68 കോടി രൂപ, വനിതാ വികസനത്തിനായി 64 പദ്ധതികളിലായി 1060 കോടി 

സ്ത്രീകള്‍ക്ക്‌ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്നെങ്കിലും അരങ്ങിലും പീഡനത്തിനു കുറവില്ല എന്ന് ധനമന്ത്രി
 സ്ത്രീ സുരക്ഷയ്ക്ക് 68 കോടി രൂപ, വനിതാ വികസനത്തിനായി 64 പദ്ധതികളിലായി 1060 കോടി 

തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍ ജെന്‍ഡര്‍ ബജറ്റിങ് പുനസ്ഥാപിച്ചു. സ്ത്രീ സുരക്ഷയ്ക്ക് 68 കോടി രൂപ. വനിത വികസന കോര്‍പ്പറേഷന് 8 കോടിരൂപ മാറ്റി വെച്ചു. സ്ത്രീകള്‍ക്ക്‌ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്നെങ്കിലും അരങ്ങിലും പീഡനത്തിനു കുറവില്ല എന്ന് ധനമന്ത്രി. സ്ത്രീ സംരക്ഷണപദ്ധതിയില്‍ അതിക്രമങ്ങള്‍ തടയുന്നതിനായി 68 കോടി രൂപ നീക്കിവയ്ക്കും. പുനരധിവാസത്തിനായി അഞ്ചുകോടിയുടെ പ്രത്യേക ഫണ്ട് ആരംഭിക്കും. സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ് വരുന്ന സാമ്പത്തികവര്‍ഷം. 14 ജില്ലാ ഓഫിസര്‍മാരുടെ തസ്തിക സൃഷ്ടിക്കും.  വനിതാ വികസനത്തിനായി 64 പദ്ധതികളിലായി 1060 കോടി വകയിരുത്തുന്നു. പൊതു വികസന പദ്ധതികളിലായി സ്ത്രീകള്‍ക്കുള്ളതു വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പദ്ധതിയടങ്ങലിന്റെ 11 ശതമാനമെങ്കിലും വനിതാ വികസനത്തിനായി നീക്കിവയ്ക്കാന്‍ കഴിഞ്ഞു. അടുത്തവര്‍ഷം മുതല്‍ ജെന്‍ഡര്‍ ഓഡിറ്റിങ് കൂടി പദ്ധതികള്‍ക്കൊപ്പം ഉണ്ടാകും. 506 കോടി രൂപയുടെ വനിതാ വികസന പദ്ധതി ഉണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com