ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് കോടിയേരി

ആര്‍എസ്എസ് നേതാവിനെതിരെ കേരള പൊലീസിനു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നേതാവിനെതിരെ കേരള പൊലീസിനു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ യുഎപിഎ ചുമത്തുന്നതിനെകുറിച്ച് പരിശോധിക്കണെമന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

ധനമന്ത്രിയുടെ സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശമാണ് ബജറ്റ് ചോര്‍ന്ന വിവാദത്തിനുകാരണം. ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടമായിട്ടില്ല. മാധ്യമങ്ങള്‍ക്കായി തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തത്തുവന്നതെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com