തോമസ് ഐസക് രാജിവെക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

ബജറ്റ് ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
തോമസ് ഐസക് രാജിവെക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റ് മുഴുവന്‍ ചോര്‍ന്നെന്ന ആരോപണം ശരിയല്ല. ബജറ്റ രേഖ  ചോര്‍ന്നിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ക്കുള്ള കുറിപ്പാണ് പുറത്തുപോയത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ബജറ്റിലെ നിര്‍ദേശങ്ങള്‍ അതേപടി ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ശ്രദ്ധയില്‍ പെടാത്ത പത്രം എഴുതിയിട്ട് കാര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.
ഇവിടെ ബജറ്റ് ചോര്‍ന്നത്  കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമുണ്ടായിട്ടില്ലെന്നും കുറിപ്പ് പുറത്തുവന്നത് കൊണ്ട് സര്‍ക്കാരിന് വരമാന നഷ്ടമുണ്ടായില്ലെന്നും വെട്ടിപ്പ് നടത്താന്‍ ഇടയായ സാഹചര്യവും ഉണ്ടായിട്ടില്ല. ധനമന്ത്രിയുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശമാണ് പ്രശ്‌നമായെതെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ഹോട്ടലുകള്‍ക്ക് ബാര്‍ നല്‍കുന്ന കാര്യം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമാകൂ. യുഡിഎഫിന്റെ മദ്യനയമല്ല എല്‍ഡിഎഫ് മദ്യനയമെന്നത് പുതിയ കാര്യവുമല്ലെന്നും കോടിയേരി പറഞ്ഞു.
പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണ്. ഇപ്പോള്‍ ഇത്തരത്തിലൊരു കാര്യം തീരുമാനമെടുത്തിട്ടില്ല. എല്‍ഡിഎഫിലേക്ക് വരാന്‍  ആഗ്രഹിക്കുന്നവര്‍ ധാരാളം പേര്‍ പുറത്തുനില്‍ക്കുന്നുണ്ട്. ആര്‍എസ്പിയും വീരേന്ദ്രകുമാറും ഇങ്ങനെ എല്‍ഡിഎഫിലേക്ക് വരേണ്ടവരാണ്. ഇവര്‍ രണ്ടുപേരും രാഷ്ട്രീയ നിലപാട് പുനപരിശോധിക്കണം.അവര്‍ക്ക് മുമ്പില്‍ ഇടതുമുന്നണിയുടെ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി വിപുലീകരിച്ച് കോണ്‍ഗ്രസിനെയും ബിജെപിയെയും ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com