ബംഗാളില്‍നിന്ന് അരിയെത്തി, 25 രൂപയ്ക്കു നല്‍കും

ബംഗാളില്‍നിന്ന് അരിയെത്തി, 25 രൂപയ്ക്കു നല്‍കും

തിരുവനന്തപുരം: ബംഗാളില്‍ നിന്ന് 800 ടണ്‍ അരിയെത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 25 രൂപയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി അരി വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 450 സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും അരി വിതരണം. 

ബംഗാളില്‍നിന്ന് അരിയെത്തിക്കുമന്ന് മന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com