ആശയക്കുഴപ്പങ്ങളില്‍ വ്യക്തത ആരാഞ്ഞ് സര്‍ക്കാറിന് പിഎസ്‌സി കത്തയയ്ക്കും 

ഇനിമുതലല്‍ പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ വേണം. . ഒരു വ്യക്തി പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് തടയാനും പരീക്ഷകളില്‍ നിന്ന് വിലക്കിയവര്‍ വ്യാജ പേരില്‍ പരീക്ഷ എഴുതുന്നത് തടയാനുമാണ് നടപടി
ആശയക്കുഴപ്പങ്ങളില്‍ വ്യക്തത ആരാഞ്ഞ് സര്‍ക്കാറിന് പിഎസ്‌സി കത്തയയ്ക്കും 

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കും എന്നതിനെ പറ്റി ആരാഞ്ഞ് പിഎസ്‌സി സര്‍ക്കാരിന് കത്തയയ്ക്കും. കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. 2008 മുതലാണു മൂന്നു ശതമാനം സംവരണം നല്‍കുന്നത്. അതിനു മുമ്പ്‌ കളക്ടര്‍മാരാണ് നിയമനം നടത്തിയിരുന്നത്. അന്നത്തെ കണക്ക് പിഎസ്‌സിക്കു ലഭ്യമല്ല. ഏതു തസ്തികയില്‍ നിയമിക്കണമെന്നും വ്യക്തതയില്ല.ബജറ്റില്‍ ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനം ആക്കുമെന്ന് പറയുന്നുണ്ട്. ഇത് 1996 മുതല്‍ വേണമോയെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. എക്‌സൈസില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കായികയോഗ്യതയും അവരെ എവിടെ നിയമിക്കണമെന്നും അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പിഎസ്‌സി ചെയര്‍മാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തും. 

ഇനിമുതലല്‍ പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ വേണം. . ഒരു വ്യക്തി പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് തടയാനും പരീക്ഷകളില്‍ നിന്ന് വിലക്കിയവര്‍ വ്യാജ പേരില്‍ പരീക്ഷ എഴുതുന്നത് തടയാനുമാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com