കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

കേസില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തണമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ജസ്റ്റീസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി
കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണ തലശേരി കോടതിയില്‍നിന്ന് എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കേസില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തണമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ജസ്റ്റീസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സിബിഐ അന്വേഷിച്ച കേസിന്റെ വിചാരണ സിബിഐ കോടതിയാകണമെന്നു വ്യക്തമാക്കിയ കോടതി, കേസ് എറണാകുളം കോടതിയിലേക്കു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. 

കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസുകളില്‍ സംഭവം നടക്കുന്നത് ഏത് കോടതിയുടെ പരിധിയിലാണോ അതേ കോടതിയില്‍ വിചാരണ നടക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, സിബിഐ അന്വേഷിക്കുന്ന കേസിന്റെ വിചാരണ പ്രത്യേക കോടതിയിലാണ് നടക്കേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com