കൊട്ടിയൂര്‍ പീഡക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മൗനം വെടിയണമെന്ന് പിജയരാജന്‍

വൈദികന്‍ പ്രതിയായ കേസില്‍ പേരാവൂര്‍ എം എല്‍എ സണ്ണിജോസഫ് മൗനം വെടിയണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന്‍
കൊട്ടിയൂര്‍ പീഡക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മൗനം വെടിയണമെന്ന് പിജയരാജന്‍

തലശ്ശേരി: വൈദികന്‍ പ്രതിയായ കേസില്‍ പേരാവൂര്‍ എം എല്‍എ സണ്ണിജോസഫ് മൗനം വെടിയണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന്‍. ലോകത്തിലെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെ കൊട്ടിയൂര്‍ പീഡന കേസില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള തലശ്ശേരി അതിരൂപതാ നിലപാടിനെതിരായി പ്രതികരിച്ചിട്ടും പേരാവൂര്‍ എംഎല്‍എ തുടരുന്ന മൗനം അര്‍ത്ഥവത്താണ്. മാധ്യമങ്ങളില്‍ സംവാദം തുടരുമ്പോഴും എംഎല്‍എ മൗനം തുടരുന്നു. നേരത്തെ വൈകിവന്ന പ്രതികരണത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ഒന്നുകൂടി ബലപ്പെടുത്തുന്നതാണ് ഇപ്പോഴും തുടരുന്ന മൗനം. ഭീതിയോ പ്രീതിയോ കൂടാതെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കൈക്കൊള്ളുന്ന പ്രതിജ്ഞ. ഈ പ്രതിജ്ഞ ജനപ്രതിനിധിയെ ഓര്‍മപ്പെടുത്താന്‍ ജനങ്ങള്‍ ഇനിയും മുന്നോട്ട് വരണമെന്നും പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com