യത്തീംഖാനയിലെ കുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു; പികെ ശ്രീമതി എംപി 

ലതവണ ക്രൂരമായ പീഡനത്തിന് ഇരകളായി എന്ന് കുട്ടികള്‍ പറഞ്ഞതായി പി കെ ശ്രീമതി എംപി പറഞ്ഞു
യത്തീംഖാനയിലെ കുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു; പികെ ശ്രീമതി എംപി 

വയനാട്: കല്‍പറ്റ യത്തീംഖാനയിലെ കുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു എന്ന് പി കെ ശ്രീമതി എംപി.  ഇക്കാര്യം കുട്ടികള്‍ തന്നോട് പറഞ്ഞെന്നും എംപി പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപെടുത്തിയാണ് ബലാല്‍സംഗം ചെയ്തത്. പലതവണ ക്രൂരമായ പീഡനത്തിന് ഇരകളായി എന്ന് കുട്ടികള്‍ പറഞ്ഞതായി പി കെ ശ്രീമതി എംപി പറഞ്ഞു. 

അതേസമയം വിഷയത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല എന്നാണ് യത്തീംഖാനയുടെ നിലപാട്. പൊലീസിനും അങ്ങനെ അറിവില്ലായെന്ന് യത്തീംഖാന അധികൃതര്‍ പറഞ്ഞു. രക്ഷകര്‍ത്താക്കള്‍ എന്ന നിലയില്‍ സംഭവം അറിഞ്ഞയുടനേ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാണ് യത്തീംഖാന ശ്രമിച്ചത് എന്ന് യത്തീംഖാന അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാപനത്തിന്റെ സല്‍പേര് കളയും എന്നുകരുതി മറച്ചു വെക്കാന്‍ ശ്രമിച്ചിട്ടില്ല. എന്തു വില കൊടുത്തും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നതായിരുന്നു യത്തീംഖാന കമ്മിറ്റിയുടെ തീരുമാനം.സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വരുന്ന ഏത് അന്വേഷണവുമായും സഹകരിക്കും.അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com