സ്വര്‍ണത്തില്‍ വെട്ടിച്ചത് 2926.48 കോടിയുടെ നികുതി; വന്‍ തട്ടിപ്പു വെളിപ്പെടുത്തി സി.എ.ജി

വന്‍കിട വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും ഐടിക്കുമായി മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതിന്റെ ഇരട്ടിയിലേറെ തുകയാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ രണ്ടുവര്‍ഷം കൊണ്ടു വെട്ടിച്ചത് 
gold
gold

ഐ.ടി, ടൂറിസം, വന്‍കിട വ്യവസായങ്ങള്‍ എന്നീ മൂന്നു മേഖലകള്‍ക്കുമായി ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് നീക്കിവച്ചത് റെക്കോഡ് തുകയാണ്-1375 കോടി രൂപ. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ കണക്കില്‍ തിരിമറി നടത്തി ഖജനാവിനു വരുത്തിയ നഷ്ടം എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത് 2926.48 കോടി രൂപ. 
2013-14, 2014-15 എന്നീ രണ്ടു വര്‍ഷങ്ങളിലെ മാത്രം നഷ്ടത്തിന്റെ കണക്കാണിത്. കോംപൗണ്ടിങ് നികുതിയില്‍ തിരിമറി നടത്തി 184 സ്വര്‍ണ വ്യാപാരികള്‍ 2,475.55 കോടി രൂപ വെട്ടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം ജില്ലയിലാണ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ്-578.18 കോടി രൂപ. ഇത് എട്ടു വ്യാപാരികള്‍ അടയ്ക്കാനുള്ള തുകയാണ്. രണ്ടാം സ്ഥാനത്തു തൃശൂര്‍ ജില്ലയാണ്-421.1 കോടി രൂപ. തൃശൂരില്‍ 24 വ്യാപാരികള്‍ ആണ് ഇത്രയും തുക അടയ്ക്കാന്‍ ഉള്ളത്.

വിവിധ ജില്ലകളില്‍ നടന്ന വെട്ടിപ്പിന്റെ കണക്ക്
(തുക കോടി രൂപയില്‍)       
   

നികുതി ജില്ല        വ്യാപാരികളുടെ എണ്ണം വെട്ടിച്ച തുക
തിരുവനന്തപുരം    14155.92 
കൊല്ലം 16  70.59
പത്തനംതിട്ട 7          17.82
കോട്ടയം   8 578.18
ഇടുക്കി  748.41
എറണാകുളം14 296.41
തൃശൂര്‍24421.10
പാലക്കാട് 97.63
മലപ്പുറം24 177.29
കോഴിക്കോട് 8273.41
കണ്ണൂര്‍29165.12
കാസര്‍ഗോഡ്12 102.52
വയനാട്  527.73
മട്ടാഞ്ചേരി614.21
ആകെ184 2,475.55

ഇതുകൂടാതെ 15 നികുതി ജില്ലകളിലായി 81 വ്യാപാരികളില്‍ നിന്നു കൈപ്പറ്റിയ നികുതിയില്‍ 61.48 കോടി രൂപയുടെ അനധികൃത ഇളവു നല്‍കിയതായും ഓഡിറ്റില്‍ കണ്ടെത്തി. കോംപൗണ്ടിങ് നികുതിക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് 99 വ്യാപാരികള്‍ക്ക് അതിന് അനുമതി നല്‍കിയതുവഴി ഖജനാവിന് 18.04 കോടി രൂപയുടെ നഷ്ടവും ഉണ്ടായി. 
സ്വര്‍ണ ഇറക്കുമതിയുടെ കണക്കിലാണ് മറ്റൊരു വലിയ അന്തരം കണ്ടെത്തിയത്. കേന്ദ്ര കസ്റ്റംസ് വകുപ്പിന്റെ അനുമതിയോടെ സസംസ്ഥാനത്തെ വ്യാപാരികള്‍ 4191.16 കോടി രൂപയുടെ സ്വര്‍ണം പ്രത്യേക പദ്ധതിയില്‍ ഇറക്കുമതി ചെയ്തു. എന്നാല്‍ അതില്‍ 496.69 കോടി രൂപയുടെ സ്വര്‍ണം മാത്രമാണ് ആ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചു വിനിയോഗിച്ചത്. ശേഷിക്കുന്ന 3694.46 കോടി രൂപയുടെ സ്വര്‍ണത്തിന് നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരായിരുന്നു. ഈ ഇനത്തില്‍ മാത്രം 126.7 കോടി രൂപയുടെ നികുതിയാണു സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ ഉള്ളത്. 
ആദായ നികുതി വകുപ്പിനും വാണിജ്യവകുപ്പിനും രണ്ടു കണക്കുകള്‍ നല്‍കി നികുതി വെട്ടിച്ച സംഭവവും ഓഡിറ്റില്‍ തെളിഞ്ഞു. ആദായ നികുതി വകുപ്പിനു നല്‍കിയ കണക്കില്‍ കൂടുതല്‍ വ്യാപാരം നടന്നതായും വരുമാനം ഉണ്ടായതായും കാണിച്ചയാള്‍ വാണിജ്യ നികുതി വകുപ്പിനു സമര്‍പ്പിച്ച കണക്കില്‍ കച്ചവടം കുറച്ചാണു കാണിച്ചത്. ഇതുമൂലം വന്ന നഷ്ടം 28.93 കോടി രൂപയുടേതാണ്. 
ഇറക്കുമതി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക റിബേറ്റിനുള്ള കണക്കില്‍ കൃത്രിമം കാണിച്ച് 132.89 കോടി രൂപയും സ്വര്‍ണക്കടകള്‍ അധികലാഭം നേടി. 
കോംപൗണ്ടിങ് നികുതി അടയ്ക്കുന്ന 35 വ്യാപാരികള്‍ വര്‍ഷാന്ത്യം കൈവശമുണ്ടായിരുന്ന സ്വര്‍ണത്തിന്റെ നികുതി അടയ്ക്കാത്തതുമൂലം ഖജനാവിന് 80.89 കോടി രൂപയും നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com