സ്വച്ഛ് ശക്തി ക്യാംപില്‍ വനിതാദിനത്തില്‍ വയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സംഭവിച്ചത്

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടാന്‍ പാടില്ലെന്നായിരുന്നു സംഘാടകര്‍ ശഹര്‍ബാനത്തിനോട് പറഞ്ഞത്. 
സ്വച്ഛ് ശക്തി ക്യാംപില്‍ വനിതാദിനത്തില്‍ വയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സംഭവിച്ചത്

അഹമദാബാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് വേണ്ടി നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദിലെത്തിയ കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി കെടി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത് തട്ടമിട്ടത് സംഘാടകര്‍ എതിര്‍ത്തു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടാന്‍ പാടില്ലെന്നായിരുന്നു സംഘാടകര്‍ ശഹര്‍ബാനത്തിനോട് പറഞ്ഞത്. 

സ്ഥലം എസ്പിയോട് പരാതിപ്പെട്ടതിന് ശേഷമാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അവസാനം തട്ടമിടാന്‍ അനുവാദം ലഭിച്ചത്. വനിതാദിനമായിട്ടുകൂടി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം ലഭിക്കാത്തിടത്ത് എന്തിനാണ് വനിതാദിനം ആഘോഷിക്കുന്നതെന്ന് അശ്വതി ചോദിച്ചു. 6000 വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ ആളെ അപമാനിച്ചെതിനെതിരെ പ്രതിഷേധിക്കണമെന്നും അവര്‍ പറഞ്ഞു. 

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com