ഒരു പ്രതിപക്ഷാംഗം തനിക്കുനേരെ ആക്രോശിച്ചു;മുഖ്യമന്ത്രി

നിയമസഭയില്‍ ഒരു പ്രതിപക്ഷാംഗം തനിക്കു നേരെ ആക്രോശിച്ചതായി മുഖ്യമന്ത്രി
ഒരു പ്രതിപക്ഷാംഗം തനിക്കുനേരെ ആക്രോശിച്ചു;മുഖ്യമന്ത്രി

തിരുവനന്തരപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ ഒരംഗം തന്റെ നേരെ ആക്രോശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം സഭയെ പ്രക്ഷുബ്ദമാക്കിയ സമയത്താണ് പ്രതിപക്ഷ നിരയില്‍ നിന്നും ഒരംഗം തന്റെ നേരെ ആക്രോശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഭ നിര്‍ത്തിവെച്ച സമയത്ത് നടുത്തളത്തിലിറങ്ങി തനിക്ക് നേരെ ആക്രോശിച്ചത് ആരാണെന്ന് അന്വേഷിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷത്ത് നിന്നും ആരും മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയോയെന്നും ചെന്നിത്തല ചോദിച്ചു.

ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com