വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് ബല്‍റാം

ബ്രണ്ണന്‍ കോളെജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ് വി.ടി.ബല്‍റാം എംഎല്‍എ
വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് ബല്‍റാം

കൊച്ചി: മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി.ബല്‍റാം എംഎല്‍എ. ബ്രണ്ണന്‍ കോളെജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ കുറേ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കുന്നു. 

തിരുവായ്ക്ക് എതിര്‍വായില്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാസിറ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള പദവിയിലാണ് പിണറായിയിപ്പോള്‍ ഇരിക്കുന്നത്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ആവര്‍ത്തിച്ച് വീഴ്ചയുണ്ടായാല്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടിവിരലുകള്‍ ഉയരുമെന്നും ബല്‍റാം മുന്നറിയിപ്പ് നല്‍കുന്നു. 

മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചിട്ടില്ലെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ സഭയില്‍ എടാ എന്നുവിളിച്ച ബല്‍റാമിനെതിരെ പ്രതിഷേധത്തിന് ഷംസീര്‍ എംഎല്‍എ ആഹ്വാനം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com