തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

റാന്നി വെച്ചൂച്ചിറയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്നും തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. റാന്നി സ്വദേശി ലീനയെയാണ് പോലീസ് പിടികൂടിയത്. റാന്നി വെച്ചൂച്ചിറയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് റാന്നി സ്വദേശികളായ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ തട്ടിയെടുത്ത യുവതി ലീനയുടെ ദൃശ്യം സിസി ടിവി വഴി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയതും തട്ടിക്കൊണ്ടുപോയ യുവതിയെ പിടികൂടിയതും. റാന്നി വെച്ചൂച്ചിറയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com