വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാതി അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ്‌ 

ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവിത്തില്‍ കൂടുതല്‍ അന്വേഷണം നടക്കണമെങ്കില്‍ പരാതിക്കാരുടെ ജാതി സര്‍ട്ടിഫിക്കെറ്റുകള്‍ പരിശോധിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാതി അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ്‌ 

കൊച്ചി: കേരള ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തിരിക്കുമ്പോള്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നു കാട്ടി ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത്. 

ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവിത്തില്‍ കൂടുതല്‍ അന്വേഷണം നടക്കണമെങ്കില്‍ പരാതിക്കാരുടെ ജാതി സര്‍ട്ടിഫിക്കെറ്റുകള്‍ പരിശോധിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com