സദാചാരക്കാര്‍ കേരളത്തില്‍ വേരുറപ്പിക്കുമ്പോള്‍ വിശ്വാസം ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍

സമൂഹത്തില്‍ സദാചാര ഗുണ്ടായിസം വേരുറപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍ മാത്രമാണ് വിശ്വാസമെന്ന് നടന്‍ ജോയ് മാത്യു.
സദാചാരക്കാര്‍ കേരളത്തില്‍ വേരുറപ്പിക്കുമ്പോള്‍ വിശ്വാസം ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍

സമൂഹത്തില്‍ സദാചാര ഗുണ്ടായിസം വേരുറപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളില്‍ മാത്രമാണ് വിശ്വാസമെന്ന് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു ഇതേ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. സദാചാര പോലീസിങ്ങിനെ ശക്തമായി എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റില്‍ ശിവസേനക്കാരെയെല്ലാം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

ശിവസേനക്കാരെ കണ്ടാമൃഗമെന്നും പോലീസുകാരെ കാക്കി ജഡങ്ങളെന്നുമാണ് ജോയ് മാത്യു വിശേഷിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടികളുടെ വാര്‍ഷിക ആഘോഷങ്ങള്‍ മാത്രം നടത്താതെ ഇടയ്ക്ക് ആണ്‍ പെണ്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കണമെന്നും ജോയ് മാത്യു എഫ്ബി പോസ്റ്റില്‍ പറഞ്ഞു. ഇത്തരം സദാചാര വാദികളും പീഡകരും പെരുകുമ്പോള്‍ അര്‍ത്ഥവും ആള്‍ബലവുമുള്ള ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകള്‍ക്കേ സമൂഹത്തെ രക്ഷിക്കാനാവു എന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

കാണ്ടാമൃഗങ്ങൾ
പല രൂപത്തിലാണൂ
ചരിത്രത്തിൽ
കുളബുകുത്തുക
ഇതാ ഒടുവിൽ കൊച്ചി മറൈൻ 
ഡ്രൈവിലും ശിവസേന എന്ന പേരിൽ
കാവിക്കൊടിയും കയ്യിൽ ചൂരലുമായി
ദുരാചാരത്തിന്റെ അവതാരങ്ങളായി
അവരെത്തി-
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ
നിന്നും ഇറങ്ങിവന്ന കാണ്ടാമൃഗങ്ങൾക്ക്‌ കാവലായി എല്ലായ്പോഴുന്നെപോലെ
കാക്കി ജഡങളും -
എന്നാൽ പുരോഗമനപരമായി
ചിന്തിക്കുന്ന ചെറുപ്പക്കാർക്ക്‌
പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു.
കണ്ടാമൃഗങ്ങൾ ഇരബിയ 
അതേ മണ്ണിൽ
ഡി വൈ എഫ്‌ ഐ ,കെ എസ്‌ യു തുടങ്ങിയ യുവ സംഘടനകൾ നടത്തിയ പ്രതിഷേധക്കൂട്ടായ്മകൾ-
നമുക്ക്‌ വേണ്ടത്‌ വഴിപാടുപോലെ നടത്തപ്പെടുന്നാ വാർഷിക സമ്മേളങ്ങൾ മാത്രമല്ല- ഇടക്കിടെ നട്ത്തേണ്ട ആൺ പെൺ സൗഹ്രദ
കൂട്ടായ്മകളാണു-
അരാജകത്വത്തിലേക്ക്‌
വഴുതിപ്പോവാത്ത
സംഗീതാഘോഷങ്ങളാണൂ-
എന്ന് യുവാക്കളുടെ സംഘടനകൾ തീരുമാനിക്കേണ്ട സമയമായി-
ഒരു ഭാഗത്ത്‌ കാണ്ടാമൃഗങ്ങൾ
ദുരാചാരത്തിന്റെ 
ചൂരലുയർത്തുംബോൾ
മറുഭാഗത്ത്‌ ലൈംഗീക പീഡകരുടെ
മദാ (താ) ന്ധകാരത പത്തിവിടർത്തുംബോൾ
ഇനി കുട്ടികൾക്ക്‌ പ്രതീക്ഷിക്കുവാനുള്ളത്‌
ആപത്‌ ഘട്ടത്തിൽ ഒരു ഫോൺ വിളിയിൽ രക്ഷക്കെത്താവുന്ന യുവാക്കളുടെ സംഘടനകൾ മാത്രമാണു-
അവർക്ക്‌ മാത്രമെ കാണ്ടാമൃഗങ്ങളിൽ നിന്നും
നമ്മുടെ നാടിനെ,
നമ്മുടെ നാളത്തെ തലമുറയെ
രക്ഷിക്കാനാവൂ-
ഡി വൈ എഫ്‌ ഐ പോലുള്ള അർഥവും ആൾബലവുമുള്ള സംഘടനയിലാണു ഇക്കാര്യത്തിൽ
എനിക്ക്‌ പ്രതീക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com