സുധീരന്‍  രാജി വെച്ചു 

 സുധീരന്‍  രാജി വെച്ചു 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സുധീരന്‍ തന്റെ രാജി കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യകരായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നത് എന്ന് സുധീരന്‍ പറഞ്ഞു. രാജി തീരുമാനത്തിന് പിന്നില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയമില്ല.ഇന്നു തന്നെ ഹൈകമാന്റിന് രാജി സമര്‍പ്പിക്കും.

പാര്‍ട്ടിയില്‍ അനുദിനം പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇത് പരിഹരിക്കാന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അനുവദിക്കുന്നില്ല. വ്യക്തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കരുത്.ആഗ്രഹിക്കുന്ന രീതിയില്‍ എല്ലായിടത്തും ഓടിയെത്താന്‍ കഴിയാത്ത സ്ഥിതി വിശേഷം താത്കാലികമായി വന്നു ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് മാറുന്നത്. ബദല്‍ ക്രമീകരണങ്ങള്‍ എഐസിസി എത്രയും പെട്ടെന്ന് ചെയ്യും.  പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു.അദ്ദേഹം പറഞ്ഞു. 

കോഴിക്കോേട് ഒരു പൊതു പരിപാടിയില്‍ വെച്ച് സുധീരന് അപകടം പറ്റിയിരുന്നു. ഇതാണ് സുധീരന്‍ ഇപ്പോല്‍ രാജി കാരണമായി എടുത്ത് കാട്ടുന്നത്. 2014ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോട് കൂടിയാണ് വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയും ഹൈ കമാന്റും നിയമിക്കുന്നത്. എന്നാല്‍ പലഘട്ടങ്ങളിലായി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ സുധീരന്‍ രംഗത്ത് വന്നു. ഗ്രൂപ്പ് ഇല്ലാതാക്കാന്‍ കൊണ്ടു വന്ന സുധീരന്‍ ഗ്രൂപ്പുണ്ടാക്കുന്നു എന്നതായിരുന്നു സുധീരനെതിരെ ഉയര്‍ന്നു വന്ന ശക്തമായ ആക്ഷേപം. ഏറ്റവും ഒടുവില്‍ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുമായുളള പ്രശ്‌നങ്ങള്‍ സകല മറയും നീക്കി പുറത്ത് വരുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com