കന്നിമത്സരത്തില്‍ ഇറോം ശര്‍മിളയ്ക്ക് തോല്‍വി. തൗബാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രിയായ ഇബോബി സിങിനോടാണ് പരാജയപ്പെട്ടത്. അതേസമയം മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ബിജെപി 13 സീറ്റുകളില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പതിനാറുവര്‍ഷം നീണ്ടുനിന്ന സമരത്തിന് ശേഷമാണ് ഭരണകൂടത്തിനെതിരെ ഇറോം മത്സരരംഗത്തേക്ക് കടന്നുവന്നത്. ആംആദ്മിയുടെയും ഇടതുപാര്‍ട്ടിയുടെയും പിന്തുണയും ഇറോമിന് ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ