നിരത്തുകളില്‍ പൊങ്കാലയടുപ്പുകളുയരും; ആറ്റുകാല്‍ പൊങ്കാല ഇന്ന്‌

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ നിരത്തുകളിലിന്ന് അടുപ്പുകളുയരും
നിരത്തുകളില്‍ പൊങ്കാലയടുപ്പുകളുയരും; ആറ്റുകാല്‍ പൊങ്കാല ഇന്ന്‌

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തരാല്‍ തിരുവനന്തപുരത്തെ നഗരവീഥികള്‍ ഇന്നു നിറയും. ക്ഷേത്ര പരിസരത്തും നഗരത്തിലും ഒരുക്കിയിരിക്കുന്ന ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് കീഴിലായിരിക്കും പൊങ്കാല മഹോത്സവം. 

ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പൊങ്കാലയിടുന്നതിനായി ഭക്തര്‍ക്കാവശ്യമായ അടുപ്പു കൂട്ടുന്നതിനായുള്ള കല്ല് മുതല്‍ കലവും തവിയും വരെ നഗരത്തിലെ തെരുവുകളില്‍ വില്‍പ്പനയ്ക്കായി നിരന്നിരുന്നു.  രാവിലെ 10.45നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.15ന് നൈവേദ്യവും. പൊങ്കാലയോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. 

ഗ്രീന്‍ പ്രോട്ടോക്കോളിന് കീഴില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തില്‍ പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2009ല്‍ 25 ലക്ഷ്യം സ്ത്രീകളായിരുന്നു പൊങ്കലായര്‍പ്പിക്കാനെത്തിയത്. ഈ റെക്കോര്‍ഡ് ഇത്തവണ ഭക്തര്‍ തിരുത്തുമോയെന്നതും കൗതുകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com