ജനാധിപത്യം സംരക്ഷിക്കാന്‍ മഴവില്‍ മുന്നണിയുണ്ടാക്കണം: സി.പി. ജോണ്‍

ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു.
ജനാധിപത്യം സംരക്ഷിക്കാന്‍ മഴവില്‍ മുന്നണിയുണ്ടാക്കണം: സി.പി. ജോണ്‍

കൊച്ചി: ഭൂരിപക്ഷ വര്‍ഗീയതയുണ്ടാക്കിയ ഭൂരിപക്ഷമുണ്ടാക്കാമെന്ന ബി.ജെ.പി.യുടെ തന്ത്രം വിജയിച്ച സാഹചര്യത്തില്‍ മഴവില്‍ മുന്നണിയുണ്ടാക്കി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സി.പി. ജോണ്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലാണ് സി.എം.പി. നേതാവ് സി.പി. ജോണ്‍ ഇക്കാര്യം പറഞ്ഞത്.

https://www.facebook.com/cp.john.14/videos/1393126324041827/

വര്‍ഗീയത ഇളക്കിവിട്ട് ഭൂരിപക്ഷം നേടുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കാണ് കാരണമാകുന്നത്. ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യസംരക്ഷണത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ഗാലറിയിലിരുന്ന് കളി കാണുന്ന നിലപാടാണ് എടുത്തത്. യു.പി.യില്‍ കോണ്‍ഗ്രസ്- എസ്.പി. സഖ്യത്തെ ഇടതുപക്ഷം പിന്തുണയ്‌ക്കേണ്ടിയിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നല്ല; അത്തരമൊരു നിലപാട് വര്‍ഗീയതയ്‌ക്കെതിരെ എടുക്കേണ്ടതായിരുന്നു. ഇനിയും വര്‍ഗീയതയ്‌ക്കെതിരായ ഒരു ബദല്‍ രൂപപ്പെട്ടു വന്നില്ലെങ്കില്‍ വര്‍ഗീയത പരത്തി ബി.ജെ.പി. ജനാധിപത്യം തകര്‍ക്കും. അതുകൊണ്ട് ഒരു മഴവില്‍ മുന്നണി വരേണ്ടത് ആവശ്യമാണെന്നും സി.പി. ജോണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com