നാനാത്വത്തില്‍ ഏകത്വത്തെ ബലികഴിച്ചു: വി.എം. സുധീരന്‍

മുഖ്യമന്ത്രിയ്ക്ക് രക്ഷാകവചമൊരുക്കുന്നത് ആര്‍.എസ്.എസാണ്.
v
v

കൊച്ചി: ലോകം ഭാരതത്തെ കൗതുകത്തോടെ നോക്കിയിരുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതത്തിന്റെ ആശയത്തെയാണ്. എന്നാല്‍ അതാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബലികഴിച്ചിരിക്കുകയാണ് എന്ന് വി.എം. സുധീരന്‍ പറഞ്ഞു.
പച്ചയായ വര്‍ഗീയത ഇളക്കിവിടുകയായിരുന്നു. ഗുജറാത്തില്‍ കലാപം നടത്തിയിട്ടും മോദി അവിടെ വിജയിച്ചതിനും കാരണം ഇതേ വര്‍ഗീയവികാരം തന്നെയായിരുന്നു. വര്‍ഗീയത പടര്‍ത്തിവിട്ടാല്‍ ജനങ്ങള്‍ പട്ടിണിപോലും മറക്കും എന്ന തന്ത്രമാണ് ബി.ജെ.പി. നടപ്പാക്കിയത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യ്ക്ക് ഗുണം കിട്ടിയിട്ടുണ്ടാകും, പക്ഷെ, ഭാരതത്തിന് ദോഷമാണ് ഇതുണ്ടാക്കുന്നതെന്നും വി.എം. സുധീരന്‍ പറഞ്ഞു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ത്തന്നെ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നു പറഞ്ഞ സുധീരന്‍ രാഹുല്‍ ഗാന്ധിയെ മാന്യതയുടെ പ്രതീകം, കുലീനതയുടെ മുഖം എന്നാണ് വിശേഷിപ്പിച്ചത്.
കേരളത്തില്‍ ഭരണപ്രതിസന്ധിയാണ്. സി.പി.എമ്മും ബി.ജെ.പിയും കൊലപാതകങ്ങള്‍ നടത്തി രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് രക്ഷാകവചമൊരുക്കുന്നത് ആര്‍.എസ്.എസാണ്. കേരളത്തിലെ പോലീസ് നിഷ്‌ക്രിയമാണ്. സി.പി.എമ്മിനെ എതിര്‍ത്താല്‍ അവരെ അടിച്ചൊതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും വി.എം. സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com