പഞ്ചാബില്‍ ബുധനാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കും

പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതാണ്
പഞ്ചാബില്‍ ബുധനാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കും

അമൃതസര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിച്ച പഞ്ചാബില്‍ ബുധനാഴ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. 117ല്‍ 77 സീറ്റും പിടിച്ച് കോണ്‍ഗ്രസ് മികച്ച വിജയം നേടിയതാണ് പഞ്ചാബില്‍. ബി.ജെ.പി.-അകാലിദള്‍ സഖ്യത്തിന് 18 സീറ്റും ആംആദ്മിയ്ക്ക് 22 സീറ്റുമാണ് ലഭിച്ചത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പംതന്നെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതാണ്. അക്കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നാണ് പഞ്ചാബില്‍ നിന്നുള്ള വാര്‍ത്തകള്‍. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. സത്യപ്രതിജ്ഞ കഴിഞ്ഞുള്ള ആദ്യമന്ത്രിസഭായോഗത്തില്‍ പഞ്ചാബിനെ നവീകരിക്കാനുള്ള നൂറിന പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. നാലാഴ്ചയ്ക്കകം പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്നാണ് അമരീന്ദര്‍ സിംഗ് തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. അടിയന്തരശ്രദ്ധ വേണ്ട നൂറിന പരിപാടികളില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com