പാര്‍ട്ടി നിശ്ചയിച്ചാല്‍ കോണ്‍ഗ്രസിനെ  നയിക്കാന്‍ താനൊരുക്കമാണെന്ന് കെ സുധാകരന്‍

ചെറുപ്പാക്കര്‍ക്കിടയില്‍ ആവേശമുണര്‍ത്താന്‍ കെല്‍പ്പുള്ള നേതൃത്വം വരണം. സുധാകരന്‍ വ്യകത്മാക്കി
പാര്‍ട്ടി നിശ്ചയിച്ചാല്‍ കോണ്‍ഗ്രസിനെ  നയിക്കാന്‍ താനൊരുക്കമാണെന്ന് കെ സുധാകരന്‍

പാര്‍ട്ടി നിശ്ചയിച്ചാല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ നയിക്കാന്‍ താനൊരുക്കമാണെന്ന് കെ സുധാകരന്‍. വി എം സുധീരന്‍ രാജി വെച്ചതിനെ തുടര്‍ന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര് നയിക്കും എന്നുള്ള ചര്‍ച്ചകല്‍ സജീവമായതിനെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി കെ സുധാകന്‍ രംഗത്തെത്തിയത്. ചെറുപ്പാക്കര്‍ക്കിടയില്‍ ആവേശമുണര്‍ത്താന്‍ കെല്‍പ്പുള്ള നേതൃത്വം വരണം. സുധാകരന്‍ വ്യകത്മാക്കി. 

ഗ്രൂപ്പ് അടിസ്ഥാനമാക്കി ഇനി അധ്യക്ഷനെ തീരുമാനിക്കരുത് എന്ന് കെ മുരളീധരന്‍ രാവിലെ പറഞ്ഞിരുന്നു. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി സ്ഥാനത്തേക്ക് വരുന്നില്ല എന്നും മുരളീധരന്‍ വ്യക്തമാക്കി. 

രണ്ടു ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. 
നിലവിലെ ഗ്രൂപ് സമവായങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത് എങ്കില്‍ എഗ്രൂപിനാകും പ്രാധാന്യം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന സാഹചര്യത്തില്‍ ഐഗ്രൂപ് അവകാശവാദം ഉന്നയിക്കാന്‍ സാധ്യത കുറവാണ്. 
ഉമ്മന്‍ചാണ്ടിയുടെ പേര് സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും താന്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷണന്‍,വി.ടി സതീശന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. അധ്യക്, പതവിയിലേക്ക് എല്ലാത്തവണയും പോലെ ഇത്തവണയും സ്ത്രീ നാമങ്ങളുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നില്ല. 

ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന വിദേശത്ത് നിന്ന് തിരിച്ചെത്തിയത് ശേഷമാകും ഹൈക്കമാന്റ് വിഷയം പരിഗണിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com