മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സമാപിച്ചു

യുപി - ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഈ മാസം 16ന് പ്രഖ്യാപിക്കുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം
മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സമാപിച്ചു

ന്യൂഡെല്‍ഹി:  ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം സമാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ മാര്‍ച്ച് 16ന് പ്രഖ്യാപിക്കുമെന്ന് യോഗത്തിന് ശേഷം ബിജെപി വക്താക്കള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ ഉത്തരാഖണ്ഡ്്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവാത്തതിനെ തുടര്‍ന്നാണ് പ്രഖ്യാപനത്തിനായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത്. 

ഇരു സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയ ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്ന് തീരുമാനിക്കുമെന്നായിരുന്നു ഫലം അറിഞ്ഞ ശേഷം പ്രഖ്യാപിച്ചത്. യുപിയിലെ എംഎല്‍എമാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി രണ്ടംഗസമിതിയെ യുപിയിലേക്ക് അയക്കും. അനില്‍ ജയിന്‍, കൈലാഷ് വിജയ് വര്‍ഗിയ എന്നിവര്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. 

ഉത്തരാഖണ്ഡില്‍ സത്പാല്‍ മഹാരാജ് ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനി. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ സത്പാല്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ബിസി ഖണ്ടുരിയും പട്ടികയില്‍ ഉണ്ട്. യുപിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയ്ക്കാണ് പ്രഥമ പരിഗണന.അതേസമയം മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങിനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നതായാണ്  സൂചന.

അതേസമയം കേവല  ഭൂരിപക്ഷം ലഭിക്കാത്ത ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണറോട് അവകാശവാദമുന്നയിക്കാന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനനമായി. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകും. മണിപ്പൂരിലെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com