എട്ടുലക്ഷം പേരെ ഒഴിവാക്കി റേഷന്‍ വിതരണത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

എട്ടുലക്ഷം പേരെ ഒഴിവാക്കി റേഷന്‍ വിതരണത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

പകരം പുതിയതായി എട്ടുലക്ഷം പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം റേഷന്‍ വിതരണം  മേയ്‌ ഒന്നുമുതല്‍ ആരംഭിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ നിന്നും എട്ടുലക്ഷം പേരെ ഒഴുവാക്കി കൊണ്ടാണ് പുതിയ പട്ടിക. പകരം പുതിയതായി എട്ടുലക്ഷം പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം റേഷന്‍ വിതരണം  മേയ്‌ ഒന്നുമുതല്‍ ആരംഭിക്കും. 

പുറത്താക്കിയ എട്ടു ലക്ഷം പേരില്‍ അര്‍ഹരായവരെ ഒഴിവാക്കി എന്ന് പരാതി ഉണ്ടെങ്കില്‍ പരിശോധിച്ച് അവരെ ഉള്‍പ്പെടുത്തും. കരടു പട്ടിക തയ്യാറായപ്പോള്‍ 16 ലക്ഷം പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പട്ടിക തയ്യാറാക്കി എട്ടുലക്ഷംപേരെ ഒഴിവാക്കുകയായിരുന്നു. മുന്‍ഗണന പട്ടിക റേഷന്‍ കടകളിലും അക്ഷയ കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. സിവില്‍സപ്ലൈസ് വെബ്‌സൈറ്റിലും അന്തിമ പട്ടിക പ്രദസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com