ജിഷ വധക്കേസില്‍ രഹസ്യ വിചാരണ

കേസില്‍ രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മയെ ചൊവ്വാഴ്ചയാണ് വിസ്തരിക്കുന്നത്
ജിഷ വധക്കേസില്‍ രഹസ്യ വിചാരണ

കൊച്ചി: ജിഷയുടെ കൊലപാതക കേസില്‍ രഹസ്യ വിചാരണ നടത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ രഹസ്യ വിചാരണ നടത്താന്‍ തീരുമാനിച്ചത്. 

നിയമവിദ്യാര്‍ഥിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് രഹസ്യ വിചാരണയായിരിക്കും നടത്തുകയെന്ന് കോടതി വ്യക്തമാക്കിയത്. രഹസ്യ വിചാരണ നടത്തുന്നതിലുള്ള പ്രതിഭാഗത്തിന്റെ എതിര്‍പ്പ് കോടതി പരിഗണിച്ചില്ല.

കേസില്‍ രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മയെ ചൊവ്വാഴ്ചയാണ് വിസ്തരിക്കുന്നത്. വിചാരണ ആരംഭിക്കുന്ന ഇന്ന് കേസില്‍ ഒന്നാം സാക്ഷിയായ
 പഞ്ചായത്തംഗത്തിന്റെ വിസ്താരമായിരിക്കും നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com