മനസ്സ് സ്വസ്ഥമാക്കാന്‍ ഇറോം ശര്‍മ്മിള അട്ടപ്പാടിയിലേക്ക്

സാമൂഹ്യപ്രവര്‍ത്തക ഉമാപ്രേമന്റെ അട്ടപ്പാടിയിലുള്ള ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് ഇറോം ഒരുമാസം താമസിക്കുക
മനസ്സ് സ്വസ്ഥമാക്കാന്‍ ഇറോം ശര്‍മ്മിള അട്ടപ്പാടിയിലേക്ക്

പാലക്കാട്: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മണിപ്പൂരിന്റെ ഉരുക്കുവനിതയുടെ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുകയാണ്. മനസ്സൊന്ന് ശാന്തമാക്കാന്‍ ഇറോം ശര്‍മ്മിള അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് വരുന്നു. ഒരുമാസം ഇവിടെയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ന് വൈകിട്ട് കൊല്‍ക്കത്തയില്‍നിന്നും വിമാനമാര്‍ഗം ബാംഗ്ലൂരിലേക്കും അവിടെ നിന്നും കോയമ്പത്തൂര്‍ വഴി നാളെ അട്ടപ്പാടിയിലെത്തും. സാമൂഹ്യപ്രവര്‍ത്തക ഉമാപ്രേമന്റെ അട്ടപ്പാടിയിലുള്ള ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് ഇറോം ഒരുമാസം താമസിക്കുക.
മണിപ്പൂരിലെ തെരഞ്ഞെടുപ്പില്‍ തൗബാലില്‍ 90 വോട്ടുകള്‍ മാത്രം ലഭിച്ച ഇറോം ശര്‍മ്മിളയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതിനെത്തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും ഇറോം പ്രസ്താവിച്ചു. നീണ്ട പതിനാറു വര്‍ഷം മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ ഐതിഹാസിക സമരം നയിച്ച ഇറോമിന് വെറും 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരുന്നു. കേരളത്തില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ ഇറോമിന് ഐക്യദാര്‍ഡ്യവുമായി സന്ദേശങ്ങളെത്തിയത്. വര്‍ഷങ്ങളായി മണിപ്പൂര് വിട്ട് എങ്ങും പോകാതിരുന്ന ഇറോം അതുകൊണ്ടുതന്നെയാണ് മനസ് സ്വസ്ഥമാക്കുവാന്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചത്. എന്നാല്‍ രാഷ്ട്രീയം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ഇറോം സമയം കണ്ടെത്തില്ല. പൂര്‍ണ്ണമായും സ്വസ്ഥതയാണ് ഇറോം ആഗ്രഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com