മിഷേലിന്റെ മരണം: ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായും പോലീസ് വീഴ്ച വരുത്തിയതായും പ്രതിപക്ഷം
മിഷേലിന്റെ മരണം: ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ദുരൂഹസാഹചര്യത്തില്‍ മിഷേല്‍ ഷാജി മരണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതേസമയം ഒരാളെ ചെന്നൈയില്‍ നിന്നും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. മറ്റൊരാളെകൂടി കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മിഷേല്‍ ഷാജി എന്ന പെണ്‍കുട്ടിയുടെ ദുരൂഹമരണത്തെക്കുറിച്ച് സഭാനടപടികള്‍ മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം നല്‍കി. മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായും പോലീസ് വീഴ്ച വരുത്തിയതായും പ്രതിപക്ഷം ആരോപിച്ചു. പോലീസിന് വീഴ്ച പറ്റിയെങ്കില്‍ അതും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും.
ഇതിനിടയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് വിവരം. മിഷേലിനെ ഇയാള്‍ ശല്യം ചെയ്തിരുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ എത്തി മടങ്ങുന്നതിനിടെ സിഎ വിദ്യാര്‍ത്ഥിയായ മിഷേലിന്റെ അടുത്തേക്ക് ബൈക്കില്‍ രണ്ട് യുവാക്കള്‍ എത്തുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ബന്ധുക്കള്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇവര്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയത് എന്ന കാര്യത്തില്‍ ഉറപ്പു പറയാനായിട്ടില്ല. അടുത്ത ദിവസം വൈകിട്ടോടെ ഐലന്റിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ വെള്ളത്തില്‍ വീണു മരിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആറാം തീയതിയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അഞ്ചാം തീയതി ചെന്നപ്പോള്‍ പോലീസ് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ പോലീസ് വീഴ്ച വരുത്തിയെങ്കില്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com