ജിഷ്ണുവിന്റെ മരണം; മാതാപിതാക്കളുടെ രക്ത സാമ്പിള്‍ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിള്‍ ജിഷ്ണുവിന്റേതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ രക്ത സാമ്പിള്‍ പരിശോധിക്കുന്നത്‌
ജിഷ്ണുവിന്റെ മരണം; മാതാപിതാക്കളുടെ രക്ത സാമ്പിള്‍ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ഥിയായിരുന്ന  ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടിമുറിയെന്ന്‌ പറയപ്പെടുന്ന കോളെജ് മുറിയില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിള്‍ ജിഷ്ണുവിന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മാതാപിതാക്കളുടെ രക്ത സാമ്പിളുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നും നാലും പ്രതികളായ കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ.ശക്തിവേലിന്റേയും, അധ്യാപകന്‍ സി.പി.പ്രവീണിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.  

അതിനിടെ നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജിഷ്ണുവിന്റെ അമ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com