തലസ്ഥാനത്ത് ഇനി എട്ടുദിവസം നാടകംകളി 

ദേശീയ നാടകോത്സവത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് 17 നാടകങ്ങള്‍
തലസ്ഥാനത്ത് ഇനി എട്ടുദിവസം നാടകംകളി 

തിരുവനന്തപുരം: ദേശീയ നാടകോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി. നാടകോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും.
എട്ടുദിനങ്ങളിലായി ഏഴ് സംസ്ഥാനങ്ങളില്‍നിന്നുള്ള 17 നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.
നവദേശീയതയുടെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്ന നാടകങ്ങള്‍ ചെറുത്തുനില്‍പ്പുകളിലൂടെ രാഷ്ട്രീയ ആവിഷ്‌കാരം തേടുന്ന വേളയിലാണ് മലയാളം, ഹിന്ദി, മണിപ്പൂരി, സംസ്‌കൃതം, ബംഗാളി, കന്നഡ, മറാഠി, തമിഴ് ഇംഗ്ലീഷ് ഭാഷകളിലുള്ള 17 നാടകങ്ങള്‍ അരങ്ങത്തെത്തുന്നത്.
ഒ.വി. വിജയന്റെ നോവല്‍ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ രംഗാവിഷ്‌കരണമാണ് ഉദ്ഘാടന നാടകമായി അരങ്ങിലെത്തുന്നത്. ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ച ഖസാക്കിന്റെ ഇതിഹാസം തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതിയാണ് വേദിയിലെത്തിക്കുന്നത്. മാര്‍ച്ച് 17, 18 തീയതികളിലും ഖസാക്കിന്റെ ഇതിഹാസം അരങ്ങിലെത്തും.
അനുരൂപ് റോയ് സംവിധാനം ചെയ്ത 'മഹാഭാരത' എന്ന ഹിന്ദി നാടകം ന്യൂഡല്‍ഹി പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ് 17 ന് വൈകീട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. രാത്രി 7. 45 ന് കണ്ണനുണ്ണി സംവിധാനം ചെയ്ത '12 മെഷീന്‍സ്' എന്ന മള്‍ട്ടിലിംഗ്വല്‍ നാടകം കാവാലം അരങ്ങില്‍ (ടാഗോര്‍ തീയേറ്റര്‍ ഗ്രൗണ്ട്) അവതരിപ്പിക്കും.
ഭാസന്റെ നാടകമായ 'മധ്യമവ്യായോഗം' മാര്‍ച്ച് 18 ന്  വേദിയിലെത്തും. അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത നാടകമാണിത്. രാജശ്രീ സാവന്ത് വാഡ സംവിധാനം നിര്‍വ്വഹിച്ച മറാഠി നാടകം 'ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ്്' അവതരിപ്പിക്കും. രണ്‍ധീര്‍ കുമാറിന്റെ സംവിധാനത്തില്‍ ബീഹാറിലെ രാഗ് അവതരിപ്പിക്കുന്ന ഔട്ട്കാസ്റ്റ് എന്ന നാടകം മാര്‍ച്ച് 19 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന 'ഒരു എന്തിന് എന്തിന് പെണ്‍കുട്ടി' രാത്രി എട്ടിന് കാവാലം സ്റ്റേജില്‍. അലിയാര്‍ കെ ആണ് സംവിധായകന്‍.
കന്‍ഹയ്‌ലാല്‍ സംവിധാനം ചെയ്ത മണിപ്പൂരി നാടകം 'പെബറ്റ്' 20 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. ടി.വി. കൊച്ചുബാവയുടെ 'ഉപന്യാസം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജോസ് കോശി സംവിധാനം ചെയ്ത 'ചരിത്രപുസ്തകത്തിലേക്കൊരേട്' എന്ന മലയാള നാടകം 20 ന് രാത്രി എട്ടിന് കാവാലം സ്റ്റേജില്‍ അവതരിപ്പിക്കും.
സന്ദീപ് ഭട്ടാചാര്യ സംവിധാനം നിര്‍വ്വഹിച്ച ബംഗാളി നാടകം 'സന്താപ്' 21 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. രാത്രി എട്ടുമണിക്ക് എസ്. മുരുഗഭൂപതി ബൂബാലന്‍ സംവിധാനം ചെയ്ത തമിഴ്‌നാടകം 'മിരുഗവിദൂഷഗം' കാവാലം വേദിയില്‍.
പ്രശാന്ത് നാരായണ്‍ സംവിധാനം ചെയ്ത ഭാസന്റെ 'സ്വപ്‌നവാസവദത്തം' എന്ന കന്നഡ നാടകം 22 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. രാത്രി എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒവ്‌ല്യാകുലി ഖോഡ്ജാകുലി സംവിധാനം ചെയ്ത 'ടു കില്‍ ഓര്‍ നോട്ട് ടു കില്‍' എന്ന നാടകം കാവാലം വേദിയില്‍.
ആന്റണ്‍ ചെക്കോവിന്റെ 'ദ ബെസ്റ്റ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ശ്രീജിത് രമണന്‍ സംവിധാനം ചെയ്്ത 'ഏകാന്തം' 23 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. രാത്രി എട്ടിന് കാവാലം വേദിയില്‍ ലോകേഷ് ജെയിന്‍ സംവിധാനം ചെയ്്ത ഹിന്ദി നാടകം 'ഭാരത് മാതാ കീ ജയ്' അവതരിപ്പിക്കും.
ചന്ദ്രദാസന്റെ സംവിധാനത്തില്‍ എറണാകുള ലോകധര്‍മി അവതരിപ്പിക്കുന്ന കാളി നാടകം 24ന് വൈകുന്നേരം ആറിന് ടാഗോര്‍ തീയേറ്ററില്‍ അവതരിപ്പിക്കും. എട്ടിന് അരുണ്‍ലാല്‍ സംവിധാനം ചെയ്ത 'ചില്ലറ സമരം' കാവാലം അരങ്ങില്‍ അവതരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com