പ്ലസ് വണ്‍ വിദ്യാര്‍ഥിയിടെ മരണം: സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വര്‍ക്കല അയിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്തത് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കള്‍.
പ്ലസ് വണ്‍ വിദ്യാര്‍ഥിയിടെ മരണം: സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അര്‍ജുന്‍(17) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. എംജിഎം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിഎസ് രാജീവനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എംജിഎം സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ജുനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന വാര്‍ഷിക പരീക്ഷയ്ക്ക് അര്‍ജുന്‍ കോപ്പിയടിച്ചെന്നാരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

കോപ്പിയടിച്ചെന്നാരോപിച്ച് മാനേജ്‌മെന്റ് സ്‌പെഷല്‍ മീറ്റിങ് വിളിച്ചു കൂട്ടി മാതാപിതാക്കളുടെ മുന്നില്‍ വെച്ച് കുട്ടിയെ അപമാനിച്ചതാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടാതെ സിബിഎസ്ഇയെ ഇക്കാര്യം അറിയിക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും പോലീസിനെ അറിയിക്കുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടില്ല. ഇനി കോപ്പിയടിക്കരുത് എന്ന് പറയുകയാണ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com