മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിതന്നെ, മറ്റൊരു പേരും പരിഗണിച്ചില്ല, പ്രഖ്യാപനം നടത്തിയത് പാണക്കാട് തങ്ങള്‍

രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൂടേ എന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ചില നേതാക്കളുടെ ചോദ്യം.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിതന്നെ, മറ്റൊരു പേരും പരിഗണിച്ചില്ല, പ്രഖ്യാപനം നടത്തിയത് പാണക്കാട് തങ്ങള്‍

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ പേരു പ്രഖ്യാപിച്ചത്.

രാവിലെ ചേര്‍ന്ന ലീഗ് നേതൃയോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൂടേ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ചില നേതാക്കളുടെ ചോദ്യം. കണ്ണൂരില്‍നിന്നുള്ള കെകെ മുഹമ്മദാണ് ഈ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നില്ല.

പിന്നീട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടേതല്ലാതെ മറ്റൊരു പേരും പരിഗണിക്കപ്പെട്ടില്ല. കുഞ്ഞാലിക്കുട്ടി ലീഗിന്റെ ദേശീയ നേതൃത്വലേക്കു പോവുന്നതും എംപിയായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നുന്നതും യുഡിഎഫ് നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍പോയാലും കുഞ്ഞാലിക്കുട്ടി യുഡിഎഫ് നേതൃത്വത്തില്‍ തുടരും എന്നായിരുന്നു പാണക്കാട് തങ്ങളുടെ പ്രതികരണം.

നിലവില്‍ വേങ്ങരയില്‍നിന്നുള്ള എംഎല്‍എയും പ്രതിപക്ഷ ഉപനേതാവുമാണ് കുഞ്ഞാലിക്കുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com