സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം.മണി

നിലവില്‍ എഴുപതു ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങിയാണ് വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതെന്നും മന്ത്രി
സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം.മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പുറത്തു നിന്നു വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കുമെന്നും എം.എം.മണി പറഞ്ഞു. നിലവില്‍ എഴുപത് ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കുന്നതിനാണ് സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും താത്പര്യമെന്നും മന്ത്രി പറഞ്ഞു. 

സഭയില്‍ കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു വൈദ്യുതി മന്ത്രിയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com