സിപിഎം- ലീഗ് രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കാന്‍ സിപിഎം ശ്രമിക്കുന്നെന്ന് ബിജെപി

താനൂരില്‍ സിപിഎം-ലീഗ് രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് ആരോപിച്ചു.
സിപിഎം- ലീഗ് രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കാന്‍ സിപിഎം ശ്രമിക്കുന്നെന്ന് ബിജെപി

തിരുവനന്തപുരം: താനൂരില്‍ സിപിഎം-ലീഗ് രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് ആരോപിച്ചു. സിപിഎമ്മിന് വേരുറപ്പിക്കാന്‍ വേണ്ടി പോലീസിനെ ഉപയോഗിച്ച് സിപിഎമും ലീഗും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തെ ഹിന്ദു-മുസ്ലീം കലാപമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു പോയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. താനൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്ന കാര്യം ബോധ്യപ്പെട്ട സ്ഥിതിക്ക് സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും എംടി രമേശ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com