പുതിയ പോര്‍ഷേയ്ക്ക്‌ ഇഷ്ട നമ്പര്‍ തേടി ദിലീപ്; ഒപ്പം ലാലും

സികെ1 എന്ന ഫാന്‍സി നമ്പറിനായി ദിലീപ് ഒരു ലക്ഷം രൂപയ്ക്കാണ് തൃക്കാക്കര ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പുതിയ പോര്‍ഷേയ്ക്ക്‌ ഇഷ്ട നമ്പര്‍ തേടി ദിലീപ്; ഒപ്പം ലാലും

കൊച്ചി: ഇഷ്ട നമ്പറിന് പിന്നാലെ പണം വാരിയെറിഞ്ഞുള്ള താരങ്ങളുടെ ഓട്ടം എന്നും ആരാധകര്‍ക്ക് കൗതുകമാണ്. സംഖ്യാശാസ്ത്രത്തിലെ കളികളും, കൗതുകമുണര്‍ത്തുന്ന നമ്പറിനായുള്ള താത്പര്യവുമൊക്കെയാണ് ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പര്‍ തേടിയുള്ള പലരുടേയും നീക്കത്തിന് പിന്നില്‍.

ഇഷ്ട നമ്പറായ 999 കിട്ടാന്‍ മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ പോയി വാഹന രജിസ്‌ട്രേഷന്‍ നടത്തിയതായിരുന്നു താരങ്ങളുടെ ഇഷ്ട നമ്പറുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത. 

എന്നാലിപ്പോള്‍ ഇഷ്ട നമ്പര്‍ ലക്ഷ്യമിട്ട് ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് ജനപ്രീയ നടന്‍ ദിലീപും ലാലും. സികെ1 എന്ന ഫാന്‍സി നമ്പറിനായി ദിലീപ് ഒരു ലക്ഷം രൂപയ്ക്കാണ് തൃക്കാക്കര ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ വാങ്ങിയ പോര്‍ഷെ കാറിനായാണ് ഇഷ്ട നമ്പര്‍ തേടി ദിലീപ് എത്തുന്നത്.

സികെ 25 എന്ന നമ്പറാണ് ലാല്‍ തന്റെ ഇഷ്ട വാഹനത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഇത് ലഭിക്കുന്നതിനായി 2500 രൂപയ്ക്ക് തൃക്കാക്കരയില്‍ തന്നെയാണ് ലാലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

മാര്‍ച്ച് 26നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. താരങ്ങളുടെ ഇഷ്ട നമ്പര്‍ തേടി മറ്റാരെങ്കിലും ലേലത്തിലെത്തുമോയെന്നതാണ് കൗതുകം. 2013ല്‍ കെഎല്‍.07 ബി.എന്‍01 എന്ന ഫാന്‍സി നമ്പറിനായി ലേലത്തിനെത്തിയ യുവതാരം പൃഥ്വിരാജിന് 3.5 ലക്ഷം രൂപയാണ് നല്‍കേണ്ടി വന്നത്. അന്ന് പ്രിഥ്വിരാജിന് വെല്ലുവിളിയായെത്തിയത് പ്രമുഖ വ്യവസായി യൂസഫലിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com