കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വിഷ മദ്യത്തിന്റേയും മദ്യത്തിന്റേയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്
കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വിഷ മദ്യത്തിന്റേയും മദ്യത്തിന്റേയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശത്തിനു പുറമേ ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യവുമുണ്ടെന്ന് രക്തസാമ്പിള്‍ പരിശോധിച്ച എറണാകുളത്തെ റീജണല്‍ ലാബിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പക്ഷേ, വിഷം ഉള്ളില്‍ച്ചെന്ന ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടമാര്‍ പറഞ്ഞത്. 2016 മാര്‍ച്ച് 6നാണ് കലഭാവന്‍ മണി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com